7

News

NOVEMBER
01
2021
പ്രവേശനോത്സവം

പാലാ മേരി മാതാ പബ്ലിക് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പരിപാടികള്‍ കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവമായി. ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്. ബലൂണുകളും വര്‍ണ്ണകടലാസുകളും കൊണ്ട് സ്‌കൂള്‍ അലങ്കരിച്ചിരുന്നു. ക്ലാസ് മുറികളില്‍ കലാരൂപങ്ങള്‍ കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറാക്കി വച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ എല്ലാ അധ്യാപകരും സ്‌കൂളിന്റെ ഗേറ്റില്‍ നിരനിരയായി നിന്നാണ് നവാഗതരെ സ്വീകരിച്ചത്. മിഠായികളും മധുരവും നല്‍കിയാണ് കുരുന്നുകളെ സ്വീകരിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ കസേരകളിലാണ് കുട്ടികളെ ഇരുത്തിയത്. തുടര്‍ന്ന് ആടിയും പാടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും അതിജീവനകാലത്തെ ആദ്യദിനം നവ്യാനുഭവമാക്കി. തുടര്‍ന്ന് ക്ലാസ് മുറികളിലേക്ക് പ്രധാനാധ്യാപകര്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പ്രവേശനോത്സവം പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെല്‍വിന്‍, അധ്യാപകരായ ബെറ്റി, ജാന്‍സി, സിസ്റ്റര്‍ റോസിലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


JUNE
21
2021
Mary Matha Public School, Pala

Mary Matha public School Pala started in 2002 is owned by Franciscan Clariest Congregation, Alphonsa Province Pala. The School is managed by F C C. St. Alphonsa Educational and Charitable Trust through a managing commitee. It has classes from K G to Std X and strength of nearly 500 students. It is started at 12th mile Pala, Kottayam Kerala.